Not me...But you...

Monday, November 5, 2018

സാക്ഷരത ഡോട്ട് കോം: സംസ്ഥാനതല ഉദ്ഘാടനം

ഗ്രാമീണ ജനതയ്ക്ക് സാങ്കേതികവിദ്യയുടെ പുത്തന്‍ ലോകത്തേക്ക് നാഷണല്‍ സര്‍വ്വീസ് സ്കീം ആനയിക്കുന്ന ഇ- സാക്ഷരത പ്രവര്‍ത്തനമായ സാക്ഷരത ഡോട്ട് കോം, ബഹു.കൃഷിമന്ത്രി, ശ്രീ. വി.എസ്. സുനില്‍ കുമാര്‍ കൊടുങ്ങല്ലൂര്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് നിര്‍വ്വഹിച്ചു.
ശ്രി.വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. അദ്ധ്യക്ഷനായ ചടങ്ങിന് നാഷണല്‍ സര്‍വ്വീസ് സ്കീം ജില്ലാകോര്‍ഡിനേറ്റര്‍ ശ്രീമതി സി.കെ.ബേബി സ്വാഗതം ആശംസിച്ചു.
തൃശൂര്‍ ജില്ലയിലെ ഇ-സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്കായി,കൊടുങ്ങല്ലൂര്‍ ഹയര്‍സെക്കന്‍ററി നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാര്‍ തയ്യാറാക്കിയ കൈപ്പുസ്കകം, നാഷണല്‍ സര്‍വ്വീസ് സ്കീം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ.ജേക്കബ് ജോണ്‍ പ്രകാശനം ചെയ്തു. കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാന്‍ ശ്രീ.കെ.ആര്‍.ജൈത്രന്‍ സാന്നിദ്ധ്യത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നാഷണല്‍ സര്‍വ്വീസ് സ്കീം എറണാകുളം റീജനല്‍ കോര്‍ഡിനേറ്റര്‍ ശ്രീ.പി.ഡി.സുഗതന്‍ നേതൃത്വം നല്‍കി.
കൊടുങ്ങല്ലൂര്‍ നഗരസഭയിലെ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. പി.എന്‍.രാംദാസ്, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി ബിന്ദു പ്രദീപ്, പി.റ്റി.എ. പ്രസിഡന്‍റ് ശ്രീ.സുനില്‍ ദത്ത്, പ്രിന്‍സിപ്പല്‍ ശ്രീമതി ആശ ആനന്ദ്, ഹെഡ്മിസ്ട്രസ്  ശ്രീമതി സീനത്ത്, എസ്.എം.സി.ചെയര്‍മാന്‍ ശ്രീ പി.എച്ച്.അബ്ദുള്‍ റഷീദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച ചടങ്ങില്‍ പ്രോഗ്രാം ഓഫീസറായ ശ്രീമതി സ്മിത റ്റി.വി. നന്ദി പറഞ്ഞു.
ദത്ത് ഗ്രാമത്തിലെ വനിതകള്‍ക്ക്, ഹയര്‍സെക്കന്‍ററി നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാര്‍  കമ്പ്യൂട്ടര്‍പരിശീലനം നല്‍കിയ പ്രവര്‍ത്തനത്തിന് പ്രോഗ്രാം ഓഫീസറായ പ്രസാദ്  നേതൃത്വം നല്‍കി.
നാഷണല്‍ സര്‍വ്വീസ് സ്കീം പെര്‍ഫോമന്‍സ് കമ്മിറ്റി അംഗങ്ങളായ എം.വി.പ്രതീഷ്, ബിനോയ് തോമസ്, ജിന്നി സി ഡി, വേണുഗോപാലന്‍ പി വി, ബൈജു പി റ്റി, നരേന്ദ്രന്‍ എ, ലിന്‍റോ വടക്കന്‍, ബിനീഷ് കെ.കെ,. റസല്‍ ജി എന്നിവരുടെ നേതൃത്തിലാണ് ജില്ലാതലത്തില്‍ പതിനായിരത്തോളം വളണ്ടിയര്‍മാരെ ഉപയോഗച്ച്  സാക്ഷരതാ ഡോട്ട് കോം എന്ന പരിപാടി നടപ്പില്‍ വരുത്തുന്നത്