Not me...But you...

Monday, November 5, 2018

സാക്ഷരത ഡോട്ട് കോം: സംസ്ഥാനതല ഉദ്ഘാടനം

ഗ്രാമീണ ജനതയ്ക്ക് സാങ്കേതികവിദ്യയുടെ പുത്തന്‍ ലോകത്തേക്ക് നാഷണല്‍ സര്‍വ്വീസ് സ്കീം ആനയിക്കുന്ന ഇ- സാക്ഷരത പ്രവര്‍ത്തനമായ സാക്ഷരത ഡോട്ട് കോം, ബഹു.കൃഷിമന്ത്രി, ശ്രീ. വി.എസ്. സുനില്‍ കുമാര്‍ കൊടുങ്ങല്ലൂര്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് നിര്‍വ്വഹിച്ചു.
ശ്രി.വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. അദ്ധ്യക്ഷനായ ചടങ്ങിന് നാഷണല്‍ സര്‍വ്വീസ് സ്കീം ജില്ലാകോര്‍ഡിനേറ്റര്‍ ശ്രീമതി സി.കെ.ബേബി സ്വാഗതം ആശംസിച്ചു.
തൃശൂര്‍ ജില്ലയിലെ ഇ-സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്കായി,കൊടുങ്ങല്ലൂര്‍ ഹയര്‍സെക്കന്‍ററി നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാര്‍ തയ്യാറാക്കിയ കൈപ്പുസ്കകം, നാഷണല്‍ സര്‍വ്വീസ് സ്കീം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ.ജേക്കബ് ജോണ്‍ പ്രകാശനം ചെയ്തു. കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാന്‍ ശ്രീ.കെ.ആര്‍.ജൈത്രന്‍ സാന്നിദ്ധ്യത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നാഷണല്‍ സര്‍വ്വീസ് സ്കീം എറണാകുളം റീജനല്‍ കോര്‍ഡിനേറ്റര്‍ ശ്രീ.പി.ഡി.സുഗതന്‍ നേതൃത്വം നല്‍കി.
കൊടുങ്ങല്ലൂര്‍ നഗരസഭയിലെ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. പി.എന്‍.രാംദാസ്, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി ബിന്ദു പ്രദീപ്, പി.റ്റി.എ. പ്രസിഡന്‍റ് ശ്രീ.സുനില്‍ ദത്ത്, പ്രിന്‍സിപ്പല്‍ ശ്രീമതി ആശ ആനന്ദ്, ഹെഡ്മിസ്ട്രസ്  ശ്രീമതി സീനത്ത്, എസ്.എം.സി.ചെയര്‍മാന്‍ ശ്രീ പി.എച്ച്.അബ്ദുള്‍ റഷീദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച ചടങ്ങില്‍ പ്രോഗ്രാം ഓഫീസറായ ശ്രീമതി സ്മിത റ്റി.വി. നന്ദി പറഞ്ഞു.
ദത്ത് ഗ്രാമത്തിലെ വനിതകള്‍ക്ക്, ഹയര്‍സെക്കന്‍ററി നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാര്‍  കമ്പ്യൂട്ടര്‍പരിശീലനം നല്‍കിയ പ്രവര്‍ത്തനത്തിന് പ്രോഗ്രാം ഓഫീസറായ പ്രസാദ്  നേതൃത്വം നല്‍കി.
നാഷണല്‍ സര്‍വ്വീസ് സ്കീം പെര്‍ഫോമന്‍സ് കമ്മിറ്റി അംഗങ്ങളായ എം.വി.പ്രതീഷ്, ബിനോയ് തോമസ്, ജിന്നി സി ഡി, വേണുഗോപാലന്‍ പി വി, ബൈജു പി റ്റി, നരേന്ദ്രന്‍ എ, ലിന്‍റോ വടക്കന്‍, ബിനീഷ് കെ.കെ,. റസല്‍ ജി എന്നിവരുടെ നേതൃത്തിലാണ് ജില്ലാതലത്തില്‍ പതിനായിരത്തോളം വളണ്ടിയര്‍മാരെ ഉപയോഗച്ച്  സാക്ഷരതാ ഡോട്ട് കോം എന്ന പരിപാടി നടപ്പില്‍ വരുത്തുന്നത്








Tuesday, October 9, 2018

പുനർജനി ഉദ്ഘാടനം

ഹയർ സെക്കൻഡറി നാഷണൽ സർവിസ് സ്കീം ജില്ലാനേതൃത്വത്തിൽ ലക്ഷം അവയവദാനമ്മതപത്രങ്ങളുടെ സമർപ്പണം പുനർജനി അളഗപ്പനഗർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.കിഡ്നി ഫെഡറേഷൻ ഓഫ്ഇന്ത്യ ചെയർ മാൻ ഫാ.ഡേവിസ് ചിറമ്മൽ സമ്മതപത്രങ്ങൾ ഏറ്റുവാങ്ങി. ജില്ലയിലെ നൂറോളം യൂണിറ്റുകളിൽ നിന്നുമായി ഒമ്പതു ക്ലസ്റ്ററുകളിലെ പെർഫോമൻസ് അസസ്മെന്റ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽപതിനായിരത്തോളം എൻഎസ് എസ് വളണ്ടിയർമാരാണ് അവയവദാന സമ്മതപത്ര ശഖരണം നടത്തിയത്. അളഗപ്പനഗർ പഞ്ചായത് പ്രസിഡന്റ് കെ രാജേശ്വരിചടങ്ങിൽ അധ്യക്ഷയായി.
ഹൈസ്കൂൾ എച്ച് എം സിനികുരിയാക്കോസ്, പിടിഎ പ്രസിഡന്റ് സാജൻ ജോസഫ്, പി ടി ബൈജു എന്നിവർ സംസാരിച്ചു. ഗവ ഹൈസ്കൂൾ പ്രധാനാധ്യാപിക ജി ശ്രീലത സ്വാഗതവും പുനർജനി പദ്ധതിക്ക് നേതൃത്വം നൽകുന്ന എൻഎസ്എസ്  തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റർ സി കെ ബബി നന്ദിയും പറഞ്ഞു.

ചടങ്ങില്‍ മുന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.സുധീര്‍ മാഷിനെ ആദരിച്ചു. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച് പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് പുരസ്കാരങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.






Monday, August 13, 2018

സാക്ഷരത ഡോട്ട് കോം-ജില്ലാതല പരിശീലനം

ഇ-സാക്ഷരതയുമായി ബന്ധപ്പെട്ട് നടത്തുന്ന സാക്ഷരത ഡോട്ട് കോം എന്ന പ്രവര്‍ത്തനത്തിനുള്ള ജില്ലാതല പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടം 2018 ആഗസ്റ്റ് 13 ന് ചേര്‍പ്പ് ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വച്ച് നടന്നു.
തൃശൂര്‍ ജില്ലയിലെ 50 യൂണിറ്റുകള്‍ പങ്കെടുത്ത ഒന്നാം ഘട്ട പരിശീലന പരിപാടി, ചേര്‍പ്പ് ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ഷീജ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡന്‍റ് ശ്രീ ഹരിലാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്  ചേര്‍പ്പ് ക്ലസ്റ്റര്‍ എന്‍എസ്എസ് പിഎസി അംഗം ശ്രീ ബൈജു പി റ്റി സ്വാഗതം ആശംസിച്ചു. ഹയര്‍സെക്കന്‍ററി നാഷണല്‍ സര്‍വ്വീസ് സ്കീം തൃശൂര്‍ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീമതി ബേബി സി കെ, തൃശൂര്‍ ക്ലസ്റ്റര്‍ പിഎസി അംഗം റസല്‍ ജി എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.

Thursday, June 28, 2018

പുനര്‍ജ്ജനി-ഒരു ലക്ഷം അവയവദാന സമ്മതപത്രങ്ങള്‍

നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെമ്പാടും കാര്യക്ഷമമായി നടന്നുവരുന്നവെന്ന സന്തോഷം എല്ലാവരോടും പങ്കുവെയ്ക്കുന്നു. ഈ വര്‍ഷം നമ്മളേറ്റെടുക്കുന്ന പരിപാടികളില്‍ പ്രധാനപ്പെട്ട ഒന്നാണ് അവയവദാന ബോധവത്കരണത്തിനായുള്ള പുനര്‍ജനി. ജില്ലയില്‍ നിന്ന് ഒരു ലക്ഷം അവയവദാന സമ്മതപത്രങ്ങള്‍ ശേഖരിക്കുന്ന ബൃഹദ് പദ്ധതി വിജയിപ്പിക്കാന്‍ എല്ലാ പ്രോഗ്രാം ഓഫീസര്‍മാരും വളണ്ടിയര്‍മാരും ഉത്തരവാദിത്തപ്പെട്ടവരാണെന്ന് ഓര്‍മ്മിപ്പിക്കുന്നു. പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട ഫയലുകള്‍ താഴെ തന്നിരിക്കുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡു ചെയ്യുക.

click here

സി.കെ.ബേബി
ഡിസ്ട്രിക്ട് കണ്‍വീനര്‍
നാഷണല്‍ സര്‍വ്വീസ് സ്കീം, തൃശൂര്‍